തിരുവനന്തപുരം: പേട്ട റെയിൽവേ ആശുപത്രിയിലെ ശുചിമുറിയിൽ നിന്നും ഉപേക്ഷിച്ച നിലയിൽ വെടിയുണ്ടകൾ കണ്ടെത്തി. ഏഴ് വെടിയുണ്ടകളാണ് കണ്ടെത്തിയത്.
ആർപിഎഫ് ഉദ്യോഗസ്ഥർ കൈവശം വയ്ക്കുന്ന ഉപയോഗിക്കാത്ത വെടിയുണ്ടകളാണ് ലഭിച്ചത്. ചികിത്സയ്ക്ക് എത്തിയ ഉദ്യോഗസ്ഥർ ആരെങ്കിലും ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം. സംഭവത്തിൽ വഞ്ചിയൂർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തും.